2010, മാർച്ച് 19, വെള്ളിയാഴ്‌ച

ദേശാഭിമാനിയുടെ ബിബിസി അഴിച്ചുപണി

കേരളത്തിന്റെ പുരോഗതി മഹത്തരം:ബിബിസി ഈ വാർത്ത ദേശാഭിമാനിയിൽ കണ്ട പല സഖാക്കളും ഞെട്ടി,ഞമ്മക്കെന്താ ഇപ്പോ ബിബിസി വാർത്തയോട് ഇത്ര പ്രീയം,ഓ പഴയ സഖ്യ കക്ഷി അല്ലേ ബിബിസി, പത്തറുപത് വർഷങ്ങൾക്ക് മുൻപ് ഓരു നമ്മളും കൂടിയല്ലേ രാജ്യത്തെ ഒറ്റുകോടുക്കാൻ തോളോട് തോൾ ചെർന്ന് പ്രവർത്തിച്ചത് അതിന്റെ സ്നേഹം രണ്ട് കൂട്ടർക്കും കാണില്ലേ അതായിരിക്കും ദേശഭിമാനിക്ക് ബിബിസി യോട് ഇത്ര പ്രീയം എന്നാണു പലരും കരുതിയത്

ഇനി ബിബിസി യുടെ യഥാർത്ത വർത്ത കാണൂ “Conundrum of Kerala's struggling economy“ ഈ ഹെഡ്ഡിങ്ങ് ദേശാഭിമാനിയിൽ വന്നപ്പോ കേരളം മഹത്തരമായി,കേരളത്തിന്റെ സാ‍മ്പത്തിക മുരടിപ്പിന്റേയും വികസന പ്രക്രിയയിലേയ്ക്കുള്ള കേരളത്തിന്റെ വഴി തടയപ്പെട്ടതിനേയും കുറിച്ച് ബിബിസി പറയുന്നത് ദേശാഭിമാനി കേൾക്കുന്നില്ല,തൊഴിലില്ലായമ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ജോലിക്ക് വേണ്ടി മറുനാടുകളിൽ തെണ്ടേണി വരുന്ന മലയാളിയുടെ അവസ്ഥ,മണിയോടർ ഇക്കോണമിയിലൂടെ യാണു കേരളത്തെ അല്പം എങ്കിലും താങ്ങിനിർത്തുന്നത് ഇതൊന്നും  ദേശാഭിമാനിയുടെ കണ്ണിൽ പെട്ടില്ല,ബിബിസി റിപ്പോർട്ടിൽ സംസ്ഥാനത്തെ വികസന അജണ്ട മുഴുവൻ അട്ടിമറിച്ചതിൽ പ്രധാന പങ്ക് കമ്യൂണിസ്റ്റ് പാർട്ടിക്കാണെന്ന് എടുത്ത് പറയുന്നുണ്ട് കൂടാതെ കമ്യൂണിസ്റ്റ് സർക്കാരുകളുടെ പിന്തുണയിൽ ശക്തിപ്രാപിച്ച ട്രേഡ്‌ യൂണിയനുകള്‍ സ്ഥാപിത താല്‍പര്യങ്ങളോടെ സമ്മര്‍ദ ഗ്രൂപ്പുകളായി മാറി ഇതിന്റെ ഫലമായാണ്‌ സംസ്ഥാനത്തിന്റെ വികസന മോഹം മുരടിച്ചത്‌.മുഷ്ക്കിന്റെ ബലത്തില്‍ വളര്‍ന്ന ട്രേഡ്‌ യൂണിയനുകള്‍ സംസ്ഥാനത്തിന്‌ സമ്മാനിച്ചത്‌ വളരെ മോശമായ തൊഴില്‍ സംസ്കാരമാണ്‌. സംസ്ഥാനത്തോട്‌ സ്വകാര്യ സംരംഭകര്‍ വിമുഖത കാട്ടാനുള്ള ഏകകാരണവും ഇതുതന്നെ. ഇതൊന്നും കാണാതെ കേരളത്തിന്റെ പുരോഗതി മഹത്തരം എന്ന് ബിബിസി പറഞ്ഞു എന്ന് മലയാളിയെ പറ്റിക്കാനായി വിഴുങ്ങേണ്ട കാര്യങ്ങൾ വിഴുങ്ങിയാണു നേരു നേരത്തേ അറിയിക്കാനായി ഇറങ്ങിപ്പുറപ്പെട്ടപത്രം ഇറങ്ങിയിരിക്കുന്നത്,സഖാക്കളെക്കൊണ്ട് പട്ടിയിറച്ചി തീറ്റിപ്പിച്ച പത്രമല്ലേ ഇതൊക്കെ എത്ര നിസ്സാരം

2 അഭിപ്രായങ്ങൾ:

  1. ഇതില്‍ താങ്കളും താങ്കളുടെ വ്യൂ മാത്രേ എഴുതിയിട്ടുള്ളൂ. പൂരണമായി ആ ലേഖനം ഈ ലിങ്കില്‍ http://news.bbc.co.uk/2/hi/south_asia/8546952.stm വായിക്ക്കാം.
    ചില ഇടതു വിരുദ്ധന്മാര്‍ comment ഇട്ടു കുളമാക്കി എന്നത് അവഗണിച്ചു വാര്‍ത്ത്ത മാത്രം ബി.ബി സി യില്‍ വായിച്ചാ
    കൂടുതലും ഇടതന്‍മാരെ പുകഴ്ത്തിക്കൊണ്ടും പറയുന്നുണ്ട്. ടൂറിസത്തില്‍ കിട്ടുന്ന കാശൊക്കെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുന്ന്നു
    എന്ന രീതിയിലും കുറ്റപ്പെടുത്തല്‍ ഉണ്ട്.
    പിന്നെ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്ടെക്സ്‌, മറ്റു സാമൂഹ്യ സൂചകങ്ങള്‍ എന്നിവയെല്ലാം അമേരിക്കന്‍ യൂറോപ്പ് എന്നിവരോട്
    കിടപിടിക്കുന്നതാണ് എന്നും അതില്‍ വായിക്കാം. താങ്കള്‍ തന്നെ പറയുന്ന "വികസന അജണ്ട'ഇടതര്‍ അട്ടിമറിച്ചു എന്നത് ചിലരുടെ ആര്‍ഗ്യൂമെന്റ്റ് എന്ന രീതിയില്‍ ആണ് ലേഖനത്തില്‍.എന്നാല്‍ മറ്റു നേട്ടങ്ങള്‍ arguement അല്ല. അത് രേഖകളുടെ അടിസ്ഥാനത്തില്‍ ഉള്ള വസ്തുതകള്‍ ആണല്ലോ.
    മറ്റൊന്ന് കൂടി പറയുന്നു. മറ്റു ഇന്ത്യന്‍ stateകള്‍ മിക്കതും ദാരിദ്ര്യം ആണെന്നും കേരളം ആ അവസ്ഥയൊക്കെ മുമ്പേ കഴിഞ്ഞതിനാല്‍
    കേന്ദ്രത്തില്‍ നിന്ന് സഹായം കിട്ടുന്നില്ലെന്നും ബി ബി സി ലേഖനത്തില്‍ ഉണ്ട്.
    ചുരുക്കത്തില്‍,കേരളം മറ്റു ഇന്ത്യന്‍ stateനേക്കാള്‍ മെച്ചം,വളരെ മുന്നില്‍ എന്ന് തന്നെ ആണ് ബിബിസി പറയുന്നത്,എന്നാല്‍ production സെക്ടര്‍ മുന്നോട്ടു കൊണ്ടുപോയില്ലെങ്കില്‍ സാമ്പത്തികമായി ഭാവിയില്‍ അപകടം ആണ് എന്നതാണ്
    ബിബിസി ലേഖനത്തിന്റെ അന്തസ്സത്ത.

    മറുപടിഇല്ലാതാക്കൂ
  2. വൈദേശിക ബന്ധവും മിഷനറിമാരും ഉള്‍പ്പടെ ചരിത്രപരമായ ഘടകങ്ങളുടെ കേരളം സമൂഹ്യപുരോഗതി നേടിയെന്ന ബിബിസി റിപ്പോർട്ട് മറച്ച് പിടിച്ച് മുഴുവൻ ക്രഡിറ്റും ഇ.എം.എസ്‌ സര്‍ക്കാരിനു കോടുക്കാനാണു ദേശാഭിമാനി ശ്രമിച്ചത് ഇതിനെയാണു വിമർശിച്ചത്,പിന്നെ ബൂർഷാ‍ മാധ്യമം എന്ന് സി പി എം തന്നെ പറയുന്ന ബിബിസി വാർത്ത ഇത്ര വലിയ പ്രധാന്യത്തോട് പ്രസിധീകരിച്ചതിന്റെ പിന്നിലെ വികാരവും മനസ്സിലാകുന്നില്ല,ഒരു ബൂർഷാമാധ്യമം തങ്ങളെ പുകഴ്ത്തുമ്പോൾ തങ്ങൾ എന്തോ തെറ്റ് ചെയ്തെന്ന് അനുമാനിക്കണം എന്ന് ഇം എം എസ് തന്നെ പറഞ്ഞിട്ടുണ്ട്,അപ്പോൾ ഇത് വായിക്കുന്ന ജനങ്ങൾ പാർട്ടിയുടെ അപചയം മനസ്സിലാക്കണം എന്നാണോ ദേശാഭിമാനി ഉദ്ദേശിക്കുന്നത്

    മറുപടിഇല്ലാതാക്കൂ