2010, മാർച്ച് 19, വെള്ളിയാഴ്‌ച

ബച്ചനും കൊച്ചന്മാരും

കുറച്ച് ദിവസമായി കേരളത്തിലെ താരങ്ങൾ ബച്ചനും പിന്നെ ചില കൊച്ചന്മാരുമാണു, നമ്മുടെ പാവം കൊടിയേരി സഖാവ് ബച്ചനെ കേരളാ‍ ടൂറിസം കോച്ചാക്കാനായി വിളിച്ചു അവിടം മുതലാണു പുകിലു തുടങ്ങിയത്,സഖാവ് വലിയ പോളിറ്റ് ബ്യൂറോ ആണെന്നാ വെപ്പ് പക്ഷേ പുള്ളി അങ്ങ് ഡൽഹിയിലെ അച്യുതാനന്ദനാണെന്ന് ഇപ്പോ നാട്ടാരറിഞ്ഞു,എന്താണു കോടിയേരി ചെയ്തത്, കേരളാ ടൂറിസത്തിനു ബച്ചനെക്കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും എന്ന് കരുതി ബച്ചനെ കേരളാ ടൂറിസം ബ്രാൻഡ് അംബാസിഡർ ആക്കാൻ ക്ഷണിച്ചു,അന്നും ബച്ചൻ ഗുജറാത്ത് വികസന ബ്രാൻഡ് അംബാസിഡർ തന്നെയാണു,ഇതെല്ലാം അറിഞ്ഞ് വെച്ച് കോണ്ട് എന്തിനായിരുന്നു കൊടിയേരി ഒരാളെ വിളിച്ച് വരുത്തി ഇങ്ങനെ അപമാനിച്ചത്,ഏത് വിധേനേയും ന്യൂനപക്ഷ വോട്ട് തട്ടാനായി ഏത് മദനിയേയും കൂട്ടുപിടിക്കുന്ന പാർട്ടി ഇതിനേയും ആ കണ്ണിലൂടെ തന്നെയാണു കണ്ടത്,ബച്ചൻ തന്നെ പറഞ്ഞിട്ടുള്ളതാണു താൻ ഗുജറാത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണു മോഡിയുടേത് അല്ല എന്ന്..യെച്ചൂരി സഖാവ് ഇവിടെ കളിച്ചത് ന്യൂനപക്ഷ വോട്ട് കണ്ട്കോണ്ടുള്ള കളി തന്നെയെന്ന് വ്യക്തം..മോഡിയോടുള്ള വിരോധത്തിന്റെ പേരിൽ എങ്കിൽ ആദ്യമേ ഇക്കാരും പറഞ്ഞ് ഒഴിയണമായിരുന്നു,ഇത് പോലെ വിളിച്ച് വരുത്തി അപമാനിക്കേണ്ട കാര്യം ഇല്ലായിരുന്നു,

തീവ്രവാദത്തിന്റെ പേരിൽ സി പി എം തന്നെ ഏറ്റവും കൂടുതൽ എതിർത്ത മദനിയോടോപ്പം വേദിപങ്കിട്ടത് തെറ്റായെന്ന് പറഞ്ഞ പാർട്ടി അതിന്റെ പേരിൽ പിണറായിക്കെതിരേ നടപടി എടുക്കാത്തതെന്തേ?ഗുജറാത്തിലെ പാവങ്ങളെ കോന്നൊടുക്കിയ മോഡിയുടേ നേതാവായ സുഷമാ സ്വരാജിനൊപ്പം കെട്ടിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്ത വ്രിന്ദ കാരാട്ടിനെതിരേ പാർട്ടി നടപടി എടുക്കുമോ?വ്രിന്ദ കാരാട്ട് ചെയ്ത അതേ പ്രവർത്തിയല്ലേ ബച്ചനും ചെയ്തുള്ളൂ,മോഡിയുടെ ഏതെങ്കിലും രാഷ്ട്രീയ കാര്യത്തിൽ ബച്ചൻ ഇടപെട്ടെന്ന് സി പി എം നു പരാതി ഉണ്ടോ,അതില്ലാത്ത സ്ഥിതിക്ക് പലരോടും പല നീതി എന്തിനാണു പാർട്ടിക്ക്

വിളിച്ച് വരുത്തി ബച്ചനെ മാത്രമല്ല കേരളത്തെക്കൂടിയാണു സി പി എം ഉം കോടിയേരിയും അപഹാസ്യർ ആക്കിയിരിക്കുന്നത് ന്യൂനപക്ഷ വോട്ട് തട്ടാനുള്ള കള്ളക്കളികൾക്ക് ഇനി ആയുസ്സില്ല സഖാക്കളെ സദാംഹുസൈന്റെ ചിത്രത്തിനും മദനിമാർക്കും ഇനി സ്കോപ്പില്ല,ഇനിയെങ്കിലും ഈ തട്ടുപോളിപ്പൻ തന്ത്രങ്ങൾ അവസാനിപ്പിച്ച് ചെയ്ത തെറ്റിനു കേരളത്തോട് മാപ്പ് പറയൂ സഖാക്കളെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ